തിരുവനന്തപുരം: മുഴുവന്‍ ഡാമുകളും തുറന്നുവിട്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ കെഎസ്ഇബി. കെഎസ്ബിയുടെ   ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെയാണ് വെള്ളമുള്ളതെന്ന് കെഎസ്‍ഇബി അറിയിക്കുന്നു. പ്രചരിക്കുന്നതി വ്യാജസന്ദേശത്തില്‍ നിന്നും വിഭിന്നമായി ഇതുവരെ തുറന്നുവിട്ടിട്ടുള്ളത് ചില ചെറുകിട ഡാമുകള്‍ മാത്രമാണെന്ന്  കെഎസ്‍ഇബിയുടെ അറിയിപ്പ്.