Asianet News MalayalamAsianet News Malayalam

പോസ്റ്റിലിരുന്ന് ജോലി ചെയ്യവേ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാര്‍

മരിച്ച സുനിലിന്‍റെ മൃതദേഹവുമായി നെയ്യാറ്റിൻകര  കെഎസ്ഇബി അസി. എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. കരാർ ജീവനക്കാരനായ സുനിലിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തം കെഎസ്ഇബി ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. 
 

kseb employee died of shock while working
Author
Trivandrum, First Published Oct 6, 2020, 8:33 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര പത്താംകല്ലിൽ പോസ്റ്റിന് മുകളിരുന്ന് ജോലി ചെയ്യവേ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. മരിച്ച സുനിലിന്‍റെ മൃതദേഹവുമായി നെയ്യാറ്റിൻകര  കെഎസ്ഇബി അസി. എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. കരാർ ജീവനക്കാരനായ സുനിലിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തം കെഎസ്ഇബി ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. 

ഷോക്കേറ്റ് മരിക്കാനുളള സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സുനിൽ കെഎസ്ഇബിയിൽ ജോലി ചെയ്തെന്ന് തെളിയിക്കുന്ന സ്ലിപ്പ് നൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചിരുന്നു. സ്ലിപ്പ് നൽകയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios