രാവും പകലും അടുത്ത ജുലൈ വരെ 200 മെഗാവാട്ടിന്‍റെ അനുമതി നൽകിയിരുന്നു. കടം തിരികെ കൊടുക്കുന്നത് ഈ മാസത്തോടെ തീരുമെന്നതും 150 മെഗാവാട്ട് അധിക വിഹിതം കേന്ദ്ര പൂളിൽ നിന്ന് കിട്ടിയതും കെഎസ് ഇബിക്ക് ആശ്വാസമാണ്.
തിരുവനന്തപുരം: അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. അതേ സമയം 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇന്നലെ ഞായറാഴ്ചത്തെക്കാള്‍ വൈദ്യുതി ഉപയോഗം കൂടി.

ഈ മാസം ഷോക്കേറ്റ കെഎസ്ഇബി അടുത്ത മാസം മുതൽ അത് ആവര്‍ത്തിക്കാതിരിക്കാൻ കൊണ്ടു പിടിച്ച ശ്രമത്തിലാണ്. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ വിളിച്ചത്. രാത്രി പന്ത്രണ്ട് മുതൽ രാവിലെ വരെ 900 മെഗാവാട്ടിനും ടെന്‍ഡര്‍ ക്ഷണിച്ചു. രാത്രിയും പകലുമായി 300 മെഗാവാട്ടിനും ടെന്‍ഡറുണ്ട്. ഏതാണ്ട് സമാനമായ രീതിയിലാണ് ഡിസംബര്‍ വരെയുള്ള ടെന്‍ഡറുകള്‍. ചോദിച്ചതിൽ പകുതിയെങ്കിലും കിട്ടിയാൽ പിടിച്ചു നിൽക്കാമെന്ന് കണക്കു കൂട്ടലിലാണ് നീക്കം. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 88 മെഗാവാട്ടിനാണ് കമ്മീഷൻ അനുമതി നൽകിയത്.
ഓഫ് പീക്ക് സമയത്തേയ്ക്ക് ഉള്‍പ്പെട വിലക്കൂടുതൽ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. നേരത്തേ പീക്ക് സമയത്തേയ്ക്ക് പത്തു മണി വരെ 500 മൊഗാാട്ടിന് കമ്മീഷൻ അനുമതി നൽകിയിയിരുന്നു. രാവും പകലും അടുത്ത ജുലൈ വരെ 200 മെഗാവാട്ടിന്‍റെ അനുമതി നൽകിയിരുന്നു. കടം തിരികെ കൊടുക്കുന്നത് ഈ മാസത്തോടെ തീരുമെന്നതും 150 മെഗാവാട്ട് അധിക വിഹിതം കേന്ദ്ര പൂളിൽ നിന്ന് കിട്ടിയതും കെഎസ് ഇബിക്ക് ആശ്വാസമാണ്.
ജനങ്ങള്‍ക്ക് മേൽ വന്‍ ബാധ്യതയാകുമെന്ന് കണ്ടും കമ്മീഷൻ അനുമതി നൽകാനുള്ള സാധ്യതക്കുറവ് കണക്കിലെടുത്തും 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമെടുക്കാത്തത്. കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമം സംസ്ഥാനത്ത് പുറത്തുള്ള കെഎസ്ഇബി ഡയറക്ടര്‍മാര്‍ തുടരുകയാണ്. അതേ സമയം ഇന്നലെ 94.44 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. തത്സമയ വിപണിയിൽ നിന്ന് ഇന്നലെ കൂടുതൽ വൈദ്യുതി വാങ്ങി. എന്നാൽ മധ്യപ്രദേശിൽ നിന്ന് കടം കിട്ടിയില്ല.
