അടിസ്ഥാന രഹിതമായ പരാതികൾ ഉന്നയിച്ചു ചിലർ നാടിന്‍റെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് കെഎസ്ഇബി വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ ശാന്തിവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കെഎസ്ഇബി. പദ്ധതിക്ക് വേണ്ടി മരങ്ങൾ മുറിക്കേണ്ടി വരില്ല. നിലവിലെ റൂട്ട് പ്ലാൻ ജില്ലാ കളക്ടറും ഹൈ കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്. വാർത്താക്കുറിപ്പിലാണ് കെഎസ്ഇബി വിശദീകരണം നൽകിയിട്ടുള്ളത്. അടിസ്ഥാന രഹിതമായ പരാതികൾ ഉന്നയിച്ചു ചിലർ നാടിന്‍റെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും കെഎസ്ഇബി വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
വഴികുളങ്ങരയുടേയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും ശ്വാസകോശമായ ശാന്തിവനത്തെ കൈക്കുമ്പിളിൽ കാക്കാൻ ഒറ്റക്കെട്ടായി അണി നിരക്കുകയാണ് സംസ്ഥാനത്തെ സാംസ്കാരിക ,പരിസ്ഥിതി പ്രവർത്തകര്‍. വൈദ്യുത ടവർ നിർമ്മിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ ശാന്തിവനത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം.കാവുതീണ്ടിയുള്ള വികസനം വേണ്ടെന്ന് ഉറക്കെ പറഞ്ഞ് സാംസ്കാരിക പ്രവർത്തകര് ശാന്തിവനത്തിനായി രംഗത്തെത്തി.
കെഎസ്ഇബിയുടെ 110 കെവി വൈദ്യുത ടവർ നിർമ്മാണത്തിന് വേണ്ടിയാണ് ശാന്തിവനത്തിലെ മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റുന്നത്.എന്നാൽ ശാന്തിവനത്തെ തൊടാതെ പണി നടക്കുമായിരുന്നിട്ടും നിർമ്മാണം വഴിതിരിച്ചു വിട്ടതിന് പിന്നിൽ സ്ഥാപിത താൽപര്യമാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് സ്ഥലം ഉടമ.മുൻ കെഎസ്ഇബി ചെയർമാന്റെ മകന്റെ ഭൂമി ഒഴിവാക്കാനാണ് ഇത്തരത്തിൽ നിർമ്മാണം നടത്തുന്നതെന്നാണ് ആരോപണം
