സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം; രാത്രി 7 മുതൽ 11 വരെ വൈദ്യുതി തടസപ്പെടും
വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് ഇന്നത്തെ സാഹചര്യത്തിന് കാരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് ഇന്നത്തെ സാഹചര്യത്തിന് കാരണം.