സസ്പെഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാറിനെയും ഭാരവാഹി ജാസ്മിൻ ഭാനുവിനേയും തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ ജനറല്‍ സെക്രട്ടറിക്കെതിരെയും സമാന നടപടി.
തിരുവനന്തപുരം: കെഎസ്ഇബി (KSEB) ഓഫീസേഴ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഹരികുമാറിനെ എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് സ്ഥലം മാറ്റി. ഇതിനിടെ, കെസ്ഇബി ചെയര്‍മാനെതിരെ അധിക്ഷേപവും ഭീഷണിയുമായി സിഐടിയു നേതാവ്സസ്പെഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാറിനെയും ഭാരവാഹി ജാസ്മിൻ ഭാനുവിനേയും തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ ജനറല്‍ സെക്രട്ടറിക്കെതിരെയും സമാന നടപടി. വി കെ മധു രംഗത്തെത്തി.
സമരം തുടരുന്ന അസോസിയേഷൻ നേതാക്കളോട് വിട്ട് വീഴ്ചയില്ലാതെ കെഎസ്ഇബി ചെയര്‍മാൻ. സസ്പെഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാറിനെയും ഭാരവാഹി ജാസ്മിൻ ഭാനുവിനേയും തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ ജനറല്‍ സെക്രട്ടറിക്കെതിരെയും സമാന നടപടി. ബി ഹരികുമാറിനെ എറണാകുളത്ത് നിന്ന് പാലക്കാട് ആന്‍റി തെഫ്റ്റ് സ്ക്വാഡിലേക്കാണ് മാറ്റിയത്. പ്രതികാര നടപടി ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി. ഇന്ന് വൈദ്യുതി ഭവന് മുന്നിലെ സമരത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു സിഐടിയു നേതാവ് വി കെ മധുവിന്‍റെ പ്രകോപനം. ഏത് സുരക്ഷയിലിരുന്നാലും വീട്ടിൽക്കയറി വരെ മറുപടി പറയുമെന്നും ബി അശോകിന്റെ നടപടികൾക്ക് അധികം ആയുസില്ലെന്നുമാണ് മുന്നറിയിപ്പ്.
അതേസമയം, കെഎസിഇബിയിലെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. തര്‍ക്ക പരിഹാരത്തിന് 18 നാണ് വൈദ്യുതി മന്ത്രി ഇടപെട്ട് ചർച്ച നടത്തുന്നത്. പക്ഷേ അതിനുമുൻപേ 19ന് വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കാൻ സിഐടിയു തീരുമാനിച്ച് കഴിഞ്ഞു. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം കടുക്കുമെന്നുറപ്പ്.
ചെയര്‍മാനെതിരെ സിഐടിയു നേതാവ്
കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സിഐടിയു നേതാവ്. ഏത് സുരക്ഷയ്ക്കുള്ളില്‍ ഇരുന്നാലും വേണ്ടിവന്നാല്‍ കെഎസ്ഇബി ചെയര്‍മാന്‍റെ വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു പറഞ്ഞു. നാട്ടിലിറങ്ങിയാൽ ബി അശോകും ഒരു സാധാരണക്കാരനാണ്. തിരുത്താൻ ജനങ്ങളിറങ്ങിയാൽ ബി അശോകിന് കേരളത്തിൽ ജീവിക്കാൻ കഴിയില്ല. ബി അശോക് ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളാണ്. നല്ല കാളകള്‍ക്ക് നല്ല ഡിമാന്‍റാണ്. ചെയര്‍മാന്‍റെ നടപടികള്‍ക്ക് അധികം ആയുസ്സില്ലെന്നും മധു പറഞ്ഞു.
ദിവസങ്ങളായി തുടരുന്ന സമരം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍. 19 ന് വൈദ്യുതി ഭവന്‍ ഉപരോധിക്കാനാണ് ഓഫീസേഴ്സ് അസോസിയേഷന്‍റെ തീരുമാനം.19 ന് വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കും. 18 ലെ ചർച്ച ഞങ്ങളെ അറിയിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് വേണ്ടി കെഎസ്ഇബിയെ ചെയർമാൻ ബി അശോക് തകർക്കാൻ ശ്രമിക്കുകയാണ്. കെഎസ്ഇബി ചെയർമാന്‍റെ രാഷ്ട്രീയം വ്യക്തമായെന്നും വർക്കിങ് പ്രസിഡന്‍റ് ആർ ബാബു പറഞ്ഞു.
