Asianet News MalayalamAsianet News Malayalam

K Rail : കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി‌; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

പരമ്പരാഗത റെയില്‍വേ സംവിധാനത്തെ അപേക്ഷിച്ച് സില്‍വര്‍ ലൈന്‍ പൂര്‍ണ്ണമായും ഹരിത വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക.ട്രെയിനുകളുടെ ട്രാക്ഷന്‍ 25 കിലോവോള്‍ട്ട് എസി ദ്വിമുഖ സര്‍ക്യൂട്ടുകള്‍ വഴി ക്രമീകരിക്കും

kseb with support for k rail
Author
Thiruvananthapuram, First Published Jan 12, 2022, 7:52 AM IST

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക്(silver line project) ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി(kseb).അണക്കെട്ടുകളിലെ ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികളില്‍ നിന്ന്, കുറഞ്ഞ നിരക്കില്‍,വൈദ്യുതി ലഭ്യമാക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മാത്രമുള്ള എട്ട് പ്രത്യേക സബ്സ്റ്റേഷനുകള്‍ ക്രമീകരിക്കുമെന്നും,കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി.അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സില്‍വര്‍ ലൈനില്‍ ഒരു കിലോമീറ്റര്‍ യാത്രക്ക് ഏതാണ്ട് 3 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി യൂണിറ്റിന് 6 രൂപ കണക്കാക്കിയാണ് ഇത് തയ്യാറാക്കിയത്.

കെഎസ്ഇബി ഇപ്പോള്‍ യൂണിറ്റിന് 2.44 രൂപക്ക് സോളാര്‍ സംരഭകരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ട്. ശരാശരി 3.50 രൂപക്ക് ഹരിത വൈദ്യുതി ലഭിച്ചാല്‍ സില്‍വര്‍ ലൈനിന്‍റെ ഇലക്ട്രിക് ട്രാക്ഷന്‍ ഭദ്രമാക്കാം.അണക്കെട്ടുകളില്‍ ഫ്ളോടിടംഗ് സോളാര്‍ പ്ളാന്‍റുകള്‍ തുടങ്ങാനുള്ള പദ്ധതിയില്‍ , സഹകരിച്ചാല്‍ കുറഞ്ഞ ചെലവില്‍ ഹരിത വൈദ്യുതി ഉറപ്പാക്കാം.

സില്‍വര്‍ ലൈന്‍പദ്ധതി യാഥാര്‍ത്ഥ്യമായല്‍ 300 മില്ല്യണ്‍ യൂണിറ്റ് ഊര്‍ജ്ജം വേണ്ടിവരും. 5 വര്‍ഷം കൊണ്ട ഇത് 500 മില്ല്യണ്‍ യൂണിറ്റായി ഉയരുമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത റെയില്‍വേ സംവിധാനത്തെ അപേക്ഷിച്ച് സില്‍വര്‍ ലൈന്‍ പൂര്‍ണ്ണമായും ഹരിത വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക.ട്രെയിനുകളുടെ ട്രാക്ഷന്‍ 25 കിലോവോള്‍ട്ട് എസി ദ്വിമുഖ സര്‍ക്യൂട്ടുകള്‍ വഴി ക്രമീകരിക്കും. ട്രാക്ഷന് വൈദ്യുതി നല്‍കാന്‍ 8 പ്രത്യേക സബ്സ്റ്റേഷനുകള്‍ വേണ്ടിവരും. ഏറ്റവും ചെലവ് കുറഞ്ഞ ഹരിത വൈദ്യുതി ലഭ്യമാക്കാന്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാനും സന്നദ്ധമാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios