രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിയുടെ ഭർത്താവ് രംഗത്തെത്തിയതിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. സത്യങ്ങൾ പുറത്തുവരുന്നുവെന്നും യഥാർത്ഥ ഇര ഭർത്താവാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് വന്നതിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നു. (വ്യാജ) പരാതിക്കാരിക്ക് അപ്പൊ ഭർത്താവുണ്ടോയെന്നും, 1 മാസത്തിനകം കല്യാണം ഒഴിഞ്ഞെങ്കിൽ ഇപ്പോഴും ഭർത്താവ് എങ്ങനെ ഉണ്ടാകുമെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. ഓർക്കുക രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോടു സത്യം പറയുന്നതെന്നും പോസ്റ്റിലുണ്ട്.
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നു .. Ohhh My Goddd !! 😄 എന്ത് ?? (വ്യാജ) പരാതിക്കാരിക്ക് അപ്പൊ ഭർത്താവുണ്ടോ? 1 മാസത്തിനകം കല്യാണം "ഒഴിഞ്ഞെങ്കിൽ" ഇപ്പോഴും ഭർത്താവ് എങ്ങനെ ഉണ്ടാകും ? ഓർക്കുക രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോടു സത്യം പറയുന്നത്.. 99% മീഡിയ (വ്യാജ) അതിജീവിതക്ക് ഭർത്താവുണ്ട് എന്ന കാര്യം മറച്ചു വച്ചു.. സത്യമേവ ജയതേ. ജയ് ഗാന്ധി, ജയ് ഹിന്ദ്
#RahulEaswar #RAHULMAMKOOTATHIL #SatyamevaJayate
Note - ഞാൻ ആ പാവം ചെറുപ്പകാരനൊപ്പം ആണ്. ചതിക്കപെട്ട, അപമാനിക്കപ്പെട്ട, കുടുംബ ജീവിതം തകർന്ന അവനൊപ്പം തന്നെയാണ്. അവനാണ് ഇര, യഥാർത്ഥ അതിജീവിതൻ. (അല്ലാതെ (വ്യാജ) അതിജീവിത അല്ല)- രാഹുൽ ഈശ്വർ
തന്റെ കുടുംബ ജീവിതം തകർത്തെന്ന് പരാതിക്കാരിയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവിൻ്റെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വീണ്ടും മത്സരിക്കുമോയെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് എംഎൽഎക്കെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് വരുന്നത്.


