തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠനകേന്ദ്രം സ്ഥാപിക്കാൻ കെഎസ്എഫ്ഇ സഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ടെലിവിഷൻ വാങ്ങിനൽകാൻ തദ്ദേശസ്ഥാപനങ്ങൾക്കും സഹായം നൽകും. കുടുംബശ്രീ അം​ഗങ്ങൾക്കായി കെഎസ്എഫ്ഇ മൈക്രോചിട്ടി അനുവദിക്കും. ഇതിന്റെ മൂന്നാമത്തെ അടവിൽ ലാപ്ടോപ് നൽകുമെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ കുട്ടികൾക്ക് ഉപയോ​ഗിക്കാൻ കഴിയുന്ന ലാപ്ടോപാണ് കുടുംബശ്രീ വഴി ലഭ്യമാക്കുക. കുടുംബശ്രീകൾക്ക് വായ്പയായി ഇതുവരെ 1333 കോടി രൂപ നൽകിയെന്നും മന്ത്രി പറഞ്ഞു.

ഇന്ധനവില കൂടുമ്പോൾ സംസ്ഥാനത്തിന് കിട്ടുന്ന അധികവരുമാനം വേണ്ടെന്ന് വയ്ക്കാനാകില്ല. വില വർധന എണ്ണക്കമ്പനികളെ സഹായിക്കാനാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. 

Read Also: സമ്പര്‍ക്ക ഭീഷണി തുടരുന്നു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ കർക്കിടക വാവിന് ബലിതർപ്പണമില്ല...