Asianet News MalayalamAsianet News Malayalam

കെഎസ്എഫ്ഇ വിവാദം; ന്യായീകരിച്ച് ഇപി, ഐസക്കിന് ഇപ്പോൾ കാര്യം ബോധ്യമായിക്കാണുമെന്ന് കടകംപള്ളി

കെഎസ്എഫ്ഇ വിവാദം സിപിഎമ്മിനകത്ത് പൊട്ടിത്തെറിക്ക് ഇടയാക്കിയ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിമാര്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് എത്തുന്നത്.

ksfe  vigilance inquiry ep jayarajan and kadakampally surendran reaction
Author
Trivandrum, First Published Dec 1, 2020, 12:40 PM IST

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് പരിശോധന വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ന്യായീകരിച്ച് മന്ത്രിമാരായ ഇപി ജയരാജനും കടകംപള്ളി സുരേന്ദ്രനും. കെഎസ്എഫ്ഇയിൽ നടന്നത് റെയ്ഡല്ല എന്ന വിശദീകരണമാണ് മന്ത്രി ഇപി ജയരാജൻ പറയുന്നത്. മുഖ്യമന്ത്രി നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസകിന് ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിക്കാണുമെന്നും ഇപി കണ്ണൂരിൽ പ്രതികരിച്ചു

കെഎസ്എഫ്ഇ പരിശോധനക്ക് വിജിലൻസിന് എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാദം. വിജിലൻസ് സ്വതന്ത്ര പരിശോധന നടത്തുന്നു. അതിനുള്ള സ്വാതന്ത്ര്യം അവർക്ക് ഇപ്പോഴുണ്ട്. നേരത്തേ അതില്ലായിരുന്നു. പരിശോധനത്ത് എതിരെ നിലപാടെടുത്ത ആനത്തലവട്ടം ആനന്ദനും ധനമന്ത്രി തോമസ് ഐസകിനും ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിക്കാണുമെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. 

കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് പരിശോധനയിൽ ഒരു അസ്വാഭാവികതയും ഇല്ലെന്ന് മന്ത്രി ജി സുധാകരനും തുറന്നടിച്ചിരുന്നു. 

തുടര്‍ന്ന് വായിക്കാം: ഐസക്കിനെ തള്ളി സുധാകരൻ: വിജിലൻസ് റെയ്ഡിൽ ദുഷ്ടലാക്കില്ല, പൊതുമരാമത്തിൽ പരിശോധകൾ പതിവ്...
 

 

Follow Us:
Download App:
  • android
  • ios