തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ ഏറ്റവുമധികം നഷ്ടം വരുത്തിയത് കെഎസ്ആർടിസിയെന്ന് സിഎജി റിപ്പോർട്ട്.  2019 മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ 1431 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. കെഎസ്ഇബിയടക്കമുള്ള സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കിയതായി കണക്കുകളുണ്ടെങ്കിലും കെഎസ്ആർടിസിയാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു.

അതേസമയം  നെല്ല് സംസ്കരണത്തിനായി അഞ്ച് മോഡേണ്‍ റൈസ് മില്ലുകള്‍ സ്ഥാപിച്ചെങ്കിലും സംസ്കരണ ശേഷി വിനിയോഗിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. 21.85 കോടി രൂപയാണ് വിനിയോഗ്ച്ചത്. എന്നാല്‍ ആവശ്യമായ നെല്ല് സംഭരിച്ചില്ല. ഉ

ത്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ് വിതരണം ചെയ്തത് പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം ചെയ്തില്ല ഇത് മൂലം നെല്ല് കർഷകർക്ക് ന്യായമായ വില ലഭ്യമാക്കുക, ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരി നല്‍കുക  എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ലെന്നും സിഏജി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.