വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാകില്ലെന്ന് കെഎസ്ആർടിസി. ആർത്തവാവധി ആവശ്യപ്പെട്ടുള്ള വനിതാ ജീവനക്കാരുടെ ഹർജിയിലാണ് കെഎസ്ആർടിസി നിലപാട് അറിയിച്ചത്.
തിരുവനന്തപുരം: വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാകില്ലെന്ന് കെഎസ്ആർടിസി. ആർത്തവാവധി അനുവദിക്കുന്നത് സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നും ഇത്തരമൊരു അധിക ബാധ്യത കോർപ്പറേഷന് താങ്ങാനാവില്ലെന്നും കെഎസ്ആർടിസി ആറിയിച്ചു. ആർത്തവാവധി ആവശ്യപ്പെട്ടുള്ള വനിതാ ജീവനക്കാരുടെ ഹർജിയിലാണ് കെഎസ്ആർടിസി നിലപാട് അറിയിച്ചത്.
ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ, വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കുന്നത് സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നും കോർപറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്. ആർത്തവാവധി അനുവദിക്കുക എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമെന്നും കെഎസ്ആർടിസി അറിയിച്ചു.
