41 അംഗങ്ങളാണ് അഡ്വൈസറി ബോർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അംഗങ്ങളാണ് അഡ്വൈസറി ബോർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ, ഗതാഗത വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, പോലീസ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ എന്നിവരാണ് ബോർഡിലുള്ളത്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഡ്വൈസറി ബോർഡ് രൂപീകരിച്ചത്.

കെഎസ്ആര്‍ടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാര്‍ഥ്യമാകുന്നു. കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍/പാഴ്സല്‍ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

'കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നവീന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ദ്ധനവിലും വൈവിധ്യ വല്‍ക്കരണത്തിലും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. കേരളത്തില്‍ എമ്പാടും സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കൊറിയര്‍ & ലോജിസ്റ്റിക്‌സ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊറിയര്‍/പാര്‍സല്‍ കൈമാറുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.'' കെ എസ് ആര്‍ ടി സി കുറിപ്പില്‍ അറിയിച്ചു. 

ഇന്റർനെറ്റ് വേണ്ട; സാധാരണ ഫോൺ ഉപയോഗിച്ചും യുപിഐ ഇടപാടുകൾ നടത്താം; പുതിയ സേവനവുമായി ഈ ബാങ്ക്

രഹസ്യവിവരത്തിൽ സ്കൂൾ വിദ്യാർഥിയുടെ മുറിയിൽ പരിശോധന, കണ്ടെത്തിയത് 2 ചാക്ക് നിറയെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News