വ്യാഴാഴ്ച വൈകീട്ട് ഏഴരയ്ക്കാണ് വയോധികനെ ആന്റു വടികൊണ്ട് കൈയ്ക്ക് അടിച്ചത്. കൈ മുറിഞ്ഞു രക്തം വാർന്നൊഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു

അങ്കമാലി: കെഎസ്ആർടിസി സ്റ്റാന്റിൽ വയോധികനായ അതിഥി തൊഴിലാളിയെ മർദ്ദിച്ച കെഎസ്ആർടിസി ഡ്രൈവർ വിവി ആന്റുവിന് സസ്പെൻഷൻ. തൃശ്ശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി എംഡിയാണ് ആന്റുവിനെ സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാരന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരയ്ക്കാണ് വയോധികനെ ആന്റു വടികൊണ്ട് കൈയ്ക്ക് അടിച്ചത്. കൈ മുറിഞ്ഞു രക്തം വാർന്നൊഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വയോധികനായ അതിഥി തൊഴിലാളി മദ്യപിച്ചിരുന്നതായും പറയുന്നു. ഇയാൾ മാസ്കും വെച്ചിരുന്നില്ല.

Add Asianetnews as a Preferred SourcegooglePreferred