കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് കൊവിഡ്. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടറേയും വെഹിക്കിൾ സൂപ്പർവൈസറേയും ക്വാറന്റീനിലാക്കി ഡിപ്പോ അണുവിമുക്തമാക്കി. 20 നാണ് രോഗം സ്ഥിരീകരിച്ച ഡ്രൈവർ അവസാനമായി ഡ്യൂട്ടിക്ക് എത്തിയതെന്ന് അധികൃതർ പറഞ്ഞു. 

കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടമാർക്കാണ് രോഗം സ്ഥിരീകരിച്ചത്ഇതാദ്യമായാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ ഗൈനക്കോളജി വാർഡിലെ രോഗികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.