Asianet News MalayalamAsianet News Malayalam

'സുരക്ഷിതം, ലാഭകരം'; വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി

മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ,   ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്.

ksrtc fix rate for school holiday trip buses
Author
First Published Nov 8, 2022, 10:45 AM IST

തിരുവനന്തപുരം:സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി.സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.

നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക്  നൽകേണ്ടി വരും.

യാത്രാ നിരക്കുകൾ 

മിനി ബസ്സ് 
4 Hrs (75 km)  RS : 8800
8 Hrs (150 km) RS :11700
12 Hrs(200 km) RS : 16000
16 Hrs(300 Km) RS : 20000

ഓർഡിനറി

4Hrs (75 km)    RS : 9250
8 Hrs(150 km) RS..: 12250
12 Hrs(200 km) RS : 17000
16 Hrs (300 Km) RS : 21000

 ഫാസ്റ്റ് ബസ്സ്

4Hrs(75 km ) RS : 9500
8 Hrs(150 km) RS : 12500
12Hrs(200 km) RS : 18000
16 Hrs(300 Km) RS : 23000

 സൂപ്പർ ഫാസ്റ്റ് ബസ്സ് 

4Hrs(75 km)   RS : 9900
8Hrs(150 Km) RS : 13000
12 Hrs(200 km) Rs: 19000
16 Hrs(300 km) RS : 25000
 സൂപ്പർ എക്സ്പ്രസ് 

4Hrs(75 km)  RS :     10250
8Hrs (150 km ) Rs:    13500
12Hrs(200 km) RS :   20000
16 Hrs (300 Km) RS : 26000

 എ.സി.ലോ ഫ്ലോർ 
4Hrs(75 km) RS :11000
8 Hrs(150km) RS : 15000
12Hrs(200 km) RS : 22000
16 Hrs(300 Km) RS : 28000
  വോൾവോ 
4Hrs(75km) RS : 15000
8 Hrs(150 km) RS : 20000
12Hrs (200 km) RS 30000
16 Hrs(300 Km) RS 35000

അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം, മുഖ്യമന്ത്രിയുടെ വാക്ക് പാഴായി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളമില്ല

Follow Us:
Download App:
  • android
  • ios