കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും. പ്രായപരിധിയോ വരുമാനപരിധിയോ ഇല്ലാതെയാകും സൗജന്യയാത്രയെന്നാണ് സൂചന. പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ വനിതാ താരങ്ങളെ പങ്കെടുപ്പിച്ച് നടത്താനും നീക്കമുണ്ട്.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്രയിൽ അന്തിമതീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും. പ്രായപരിധിയും വരുമാനപരിധിയും ഇല്ലാതെയാകും സൗജന്യയാത്ര എന്നാണ് സൂചന. കെഎസ്ആർടിസിക്ക് നഷ്ടമില്ലാത്ത വിധം സൗജന്യയാത്ര നടപ്പാക്കുമെന്നും പെൻഷൻ ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്നും ഗതാഗതമന്ത്രി സിപി ജോൺ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിൽ പറഞ്ഞു

Add Asianetnews as a Preferred SourcegooglePreferred

വിഡിഎസ് സർക്കാറിൽ നിന്ന് സ്ത്രീകൾ കാത്തിരിക്കുന്ന പ്രഖ്യാപനമാണ് സൗജന്യയാത്ര. 15 മുതൽ ആ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്തിമ ചർച്ചകളിലാണ്. തിങ്കളാഴ്ചത്തെ കാബിനറ്റിൽ റിപ്പോർട്ട് വെക്കും. സൗജന്യം ഓർഡിനറിയിലും സൂപ്പർ ഫാസ്റ്റിലുമാക്കുക. കർണ്ണാടക മോഡലിൽ വനിതകൾക്ക് കാർ‍ഡ് കൊണ്ടുവരിക തുടങ്ങി പലതരം നിർദ്ദേശങ്ങൾ. പ്രായപരിധിയും വരുമാനപരിധിയും വേണ്ടെന്നാണ് ഇതുവരെയുള്ള ധാരണ. 

പെൻഷന് പ്രതിസന്ധിയായി ചില സഹകരണ സ്ഥാപനങ്ങൾ പിന്മാറിയിട്ടുണ്ട്. അവരുമായി ചർച്ച ചെയ്യും. ശമ്പളത്തിനൊപ്പൊം പെൻഷനും ഉറപ്പാക്കുക ലക്ഷ്യം. സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ വനിതാതാരങ്ങളെ അടക്കം പങ്കെടുപ്പിച്ച് നടത്താനും നീക്കമുണ്ട്.