ബെംഗ്ലൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ ബസിലെ ഡ്രൈവർ കം കണ്ടക്ടർ സനൂപിന് ആക്രമണത്തിൽ പരിക്കേറ്റു
മാണ്ഡ്യ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കർണാടകയിൽ ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ചിലര്‍ ബസിനെ നേരെ കല്ലെറിഞ്ഞതും ഡ്രൈവറെ മർദിച്ചതും. ബെംഗ്ലൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ ബസിലെ ഡ്രൈവർ കം കണ്ടക്ടർ സനൂപിന് ആക്രമണത്തിൽ പരിക്കേറ്റു. മാണ്ഡ്യയിൽ വച്ച് ബൈക്കിലെത്തിയവരാണ് ബസിന് നേരെ കല്ലെറിഞ്ഞത്
മൈസൂരുവിന് സമീപം മാണ്ഡ്യ എലിയൂര്‍ സര്‍ക്കിളിൽ വച്ചായിരുന്നു സംഭവം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാറിലെത്തിയ ഒരു സംഘം ആദ്യം ബസ് തടയുകയായിരുന്നു. പിന്നാലെ ബൈക്കിലെത്തിയ രണ്ട് പേര്‍ ബസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൻ്റെ ബൈസിൻ്റെ ഇടത്തേഭാഗത്ത് ചില്ല് തകര്‍ന്നു. ഡ്രൈവറെ വലിച്ച് താഴെയിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്രൈവര്‍ സനൂപിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്.
ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിലവിൽ നവീകരണ പ്രവര്‍ത്തനങ്ങൾ നടക്കുകയാണ്. ഇതേ തുടര്‍ന്ന് പലയിടത്തും സര്‍വ്വീസ് റോഡിലൂടെയാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ സര്‍വ്വീസ് റോഡിലൂടെ പോയ കെ സ്വിഫ്റ്റ് ബസ്സിലാണ് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് വാഹനത്തിലെത്തിയവര്‍ ആക്രമിച്ചത്.
ബസ്സിലെ മറ്റുയാത്രക്കാര്‍ക്ക് പരിക്കില്ല എന്നാണ് വിവരം. സംഭവത്തിൽ കെ സ്വിഫ്റ്റ് അധികൃതരുടെ നിര്‍ദേശ പ്രകാരം കണ്ടക്ടര്‍ മാണ്ഡ്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികൾ എത്തിയ കാറും ബൈക്കും കര്‍ണാടക രജിസ്ട്രേഷനിലുള്ളതാണ്. ഈ വാഹനങ്ങൾ കണ്ടെത്താൻ മാണ്ഡ്യ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സര്‍വ്വീസ് മുടങ്ങിയ സാഹചര്യത്തിൽ ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി നാട്ടിലേക്ക് വിട്ടിട്ടുണ്ട്.
- കെഎസ്ആര്‍ടിസിയിലെ 12 മണിക്കൂര്‍ ഡ്യൂട്ടി: മൂന്നാം വട്ട ചര്‍ച്ചയും പരാജയം, അധികജോലിക്ക് അധിക വേതനം വേണമെന്ന് സിഐടിയു
എന്തിനാ വെയിറ്റ് ചെയ്യുന്നത്, രാജുവേട്ടാ സ്നേഹത്തോടെ വിളിച്ച് മേയർ ആര്യ; ജന്മനാട്ടിലെ ഭാഗ്യം പങ്കുവച്ച് പൃഥ്വി
പാലക്കാട്ട് പതിനാലുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ
ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ കോട്ടയത്ത് വിജിലൻസിൻ്റെ പിടിയിൽ
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ . ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു അറസ്റ്റ്.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോക്ടർ എം.എസ്.സുജിത് കുമാറാണ് വിജിലൻസിൻ്റെ പിടിയിലായത്. മുണ്ടക്കയം സ്വദേശിയായ രോഗിയ്ക്ക് ഹെർണിയ ശസ്ത്രക്രിയ നടത്താനാണ് സുജിത് കുമാർ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി ഈ മാസം പതിനഞ്ചിന് രണ്ടായിരം രൂപ വാങ്ങി. തുടർന്ന് പതിനെട്ടാം തീയതി ശസ്ത്രക്രിയ നടത്തി.
പിന്നീട് ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് രോഗിയുടെ ബന്ധുക്കൾ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നിർദ്ദേശപ്രകാരം രോഗിയുടെ മകൻ ഇന്ന് വൈകുന്നേരം അഞ്ചരയോടെ ബാക്കി നൽകാനുള്ള മൂവായിരം രൂപയുമായി ഡോക്ടർ സുജിത് കുമാറിന്റെ വീട്ടിലെത്തി.
ഡോക്ടർ കൈക്കൂലി വാങ്ങുമ്പോൾ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.കോട്ടയം വിജിലൻസ് എസ്.പി പി.ജി. വിനോദ് കുമാറിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് റേഞ്ച് ഡി.വൈ.എസ്.പി പി.വി മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഡോക്ടറെ കുടുക്കിയത്.
