പരീക്ഷണം തുടങ്ങുന്നത് തിരുവനന്തപുരത്ത്, ഉപയോഗശൂന്യമായ ബസ്സുകളാണ് ക്ളാസ് മുറികളാക്കുന്നതെന്ന് ഗതാഗതമന്ത്രി.വിദ്യാഭ്യാസ, ഗതാഗത വകുപ്പുകൾ യോജിച്ച് മുന്നോട്ട് പോകുമെന്ന് ആന്‍റണി രാജു

തിരുവനന്തപുരം;ഉപയോഗശൂന്യമായി സ്ക്രാപിനായി നീക്കി വച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ വൈവിധ്യവത്കരണത്തിലൂടെ പുനരുപയോഗിക്കാനുള്ള പദ്ധതി വിപൂലീകരിക്കുന്നു.ഇതിന്‍റെ ഭാഗമായി ksrtc low floor ബസ്സുകള്‍ ക്ളാസ് മുറികളാക്കും. .മന്ത്രി വി.ശിവൻകുട്ടിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്.വകുപ്പുകൾ യോജിച്ച് മുന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു വ്യക്തമാക്കി.
തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ്സ് മുറി.രണ്ട് ബസ്സുകൾ ഇതിനായി നല്‍കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.മണ്ണാർക്കാടുള്ള ഒരു സ്കൂളും ബസ്ല് ആവശ്യപ്പെട്ടു.ഇനിയും അനുകൂല നിലപാടെടുക്കും.അതത് സ്കൂളുകൾ തന്നെ ബസ്സുകള്‍ നന്നാക്കി ക്ലാസ് മുറിയാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു

YouTube video player

ksrtcശമ്പള വിതരണം നീളുന്നു

മെയ് മാസം 17 ആയിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്തിട്ടില്ല.സർക്കാരിന് എല്ലാ കാലത്തും ശമ്പളം കൊടുക്കാനുള്ള പണം നല്‍കാനാകില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.കെഎസ്ആർടിസി പ്രതിസന്ധി മറികടക്കാൻ പ്രായോഗിക രീതിയാണ് വേണ്ടത്.ന്യായമായ ആവശ്യങ്ങൾക്ക് സമരം ചെയ്യണം.സർക്കാരിൻറെ പിടിപ്പുകേട് കൊണ്ട് ഉണ്ടായ പ്രതിസന്ധിയല്ല ഇപ്പോഴുണ്ടായതെന്നും ഗതാഗതമന്ത്രി പറഞ്ഞു.

Also read;KSRTC Salary Crisis: നിലപാട് കടുപ്പിച്ച് ഗതാഗതമന്ത്രി, ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം കട്ടാവും