ശമ്പള വിതരണം വൈകുന്നതിനെ തുർന്ന് പ്രതിപക്ഷ യൂണിയനുകൾ സമരത്തിന് നോട്ടീസ് നൽകിയിരുന്നു. നാളെ ശമ്പളം കിട്ടിയില്ലെങ്കിൽ നാളെ അർദ്ധരാത്രി മുതൽ 24 മണിക്കൂർ സമരത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.  

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (KSRTC) അംഗീകൃത തൊഴിലാളി യൂണിയനുകളെ ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ചയ്ക്ക് വിളിച്ചു. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ നാളെ അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഓഫീസ് ചർച്ചയ്ക്ക് വിളിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 
ഏപ്രിൽ മാസത്തെ ശന്പളം ഇകുവരെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ശമ്പളം നല്‍കാനായി 65 കോടി രൂപ അനുവദിക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം സർക്കാരിന് മുന്നിലുണ്ടെങ്കിലും ഫയലിൽ ധന വകുപ്പ് ഇതു വരെ തീരുമാനമെടുത്തിട്ടില്ല.

കഴിഞ്ഞ മാസം സർക്കാർ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവർഡാഫ്റ്റും ഉപയോ​ഗിച്ചാണ് 19ാം തീയതി ശമ്പളം നൽകാനായത്.
ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള അവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.