പ്രാരംഭ ഘട്ടമെന്ന നിലയിൽ ഇതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ 10 റാപ്പിഡ് റിപ്പയർ മിനി വാനുകളാണ് നിരത്തിലിറങ്ങുന്നത്.
തിരുവനന്തപുരം: കേരളത്തിൽ വഴിയിൽ ബ്രേക്ക് ഡൗണ്‍ ആയി നിന്നു പോകുന്ന കെ എസ് ആർ ടി സി ബസുകളിലെ പ്രശ്നങ്ങൾ ഉടനടി മാറ്റാൻ രംഗത്തു വരികയാണ് കെ എസ് ആർ ടി സി റാപ്പിഡ് ഫയർ ടീം. മെയ് 3 ന് വൈകിട്ട് 3 മണിയ്ക്ക് കൊട്ടാരക്കര ബസ് സ്റ്റേഷനിൽ കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ സർവ്വീസുകളുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു.
കെഎസ്ആര്‍ടിസി ബസ് ബ്രേക്ഡൗണ്‍ ആകുന്ന സാഹചര്യങ്ങളില്‍ എത്രയും വേഗത്തില്‍ അവ അറ്റന്‍ഡ് ചെയ്ത് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിക്കുന്നതാണ് കെ എസ് ആർ ടി സി റാപ്പിഡ് റിപ്പയര്‍ ടീമിന്റെ (RRT) പ്രവത്തന രീതി. പ്രാരംഭ ഘട്ടമെന്ന നിലയിൽ ഇതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ 10 റാപ്പിഡ് റിപ്പയർ മിനി വാനുകളാണ് നിരത്തിലിറങ്ങുന്നത്. ഇതിനൊപ്പം കെ എസ് ആര്‍ ടി സിയുടെ കേന്ദ്രീകൃത ഇന്‍വെന്‍ററി സംവിധാനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി രൂപം നല്‍കിയിട്ടുള്ള ഇ- സുതാര്യം സോഫ്റ്റ്‌വെയറിന്‍റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കെ എസ് ആർ ടി സി സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റേഷനുകളിലും ബ്ലൈന്‍ഡ് സ്പോട്ടുകളിലുമായി സ്ഥാപിക്കുന്ന സമഗ്ര സി സി ടി വി നിരീക്ഷണ സംവിധാനങ്ങളുടെയും(കെഎസ്ആർടിസി സുരക്ഷ 360) ഉദ്ഘാടനവും നടന്നു.
തൃശൂർ പൂരത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി 50 ൽ പരം അധിക സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഹൈവേയിലെ നിർമ്മാണ പ്രവർത്തനം പൂരദിവസം നിർത്തിവെക്കാൻ എൻഎച്ച്എഐയോട് ആവശ്യപ്പെടും.


