Asianet News MalayalamAsianet News Malayalam

മിന്നൽ പണിമുടക്ക്: 140 തൊഴിലാളികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ നോട്ടീസ്, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം

70 കണ്ടക്ടർ, 70 ഡ്രൈവർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം.

ksrtc sent letter to employees who participated in strike
Author
Trivandrum, First Published Mar 7, 2020, 7:36 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് മാര്‍ച്ച് നാലിന് നടന്ന മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് 140  തൊഴിലാളികള്‍ക്ക് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 70 കണ്ടക്ടർ, 70 ഡ്രൈവർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സിറ്റി, പേരൂർക്കട ,വികാസ് ഭവൻ, പാപ്പനംകോട്, നെടുമങ്ങാട്, വിഴിഞ്ഞം, കണിയാപുരം, വെളളനാട് ,തിരു. സെൻട്രൽ യൂണിറ്റിലെ ജീവനക്കാർക്കാണ് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. 

കിഴക്കേകോട്ടയിൽ അലക്ഷ്യമായി പാർക്ക് ചെയ്തു, സർവ്വീസുകൾ മുടങ്ങി , യാത്രാക്ലേശം ഉണ്ടാക്കി, ഗതാഗത കുരുക്ക് മൂലം ഒരാൾ മരിക്കാൻ ഇടയായി. കെഎസ്ആര്‍ടിസിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി തുടങ്ങിയവയാണ് കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.  ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം.

അതേസമയം  മിന്നൽ പണിമുടക്ക് നടത്തി ഗതാഗത തടസ്സമുണ്ടാക്കിയ 18 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാതാരിക്കാനുള്ള കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്വകാര്യ ബസ്സിൻറെ പെർമിറ്റ് സസ്പെന്‍റ് ചെയ്യാനും നടപടി ആരംഭിച്ചു. എന്നാൽ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം വരട്ടെയന്നുമാണ് വിവിധ യൂണിയനുകളുടെ പ്രതികരണം.
 

Follow Us:
Download App:
  • android
  • ios