Asianet News MalayalamAsianet News Malayalam

അതിവേഗം കൊച്ചിയിലെത്താം; ജനശതാബ്ദി മോഡല്‍ എ.സി ബസ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും രാവിലെ 5.10 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് 9.40 ന് എറണാകുളത്ത് എത്തുകയും തിരികെ വൈകിട്ട് 5.20 ന് എറണാകുളത്ത് നിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് ഷെഡ്യൂൾ.

ksrtc starts new ac  bus service from thiruvananthapuram to kochi
Author
First Published Sep 25, 2022, 8:25 AM IST

കൊച്ചി: കൊച്ചിയിലേക്ക് പുതിയ അതിവേഗ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി. ദിർഘ ദൂര യാത്രക്കാർക്ക് വളരെ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും, സർക്കാർ ഓഫീസുകളും മറ്റു ഇതര സ്ഥാപനങ്ങളിലും പോയി വരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാണ് പുതിയ സര്‍വ്വീസ്.  ജനശതാബ്ദി മോഡലിൽ  ആണ് കെഎസ്ആര്‍ടിസിയുടെ എന്‍ഡ് റ്റു എന്‍ഡ്  ലോ ഫ്ലോർ എസി ബസ് സർവീസ്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും  തിങ്കളാഴ്ച (26-9-2022)  മുതൽ  സർവീസ് ആരംഭിക്കും. അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 5.10 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് 9.40 ന് എറണാകുളത്ത് എത്തുകയും തിരികെ വൈകിട്ട് 5.20 ന് എറണാകുളത്ത് നിന്ന് തിരിച്ച് രാത്രി 9.50ന് എത്തുന്ന വിധമാണ് ഷെഡ്യൂൾ ക്രമീകരിച്ചിട്ടുള്ളത്. ഈ സർവിസിനു വേണ്ടി പുഷ് ബാക്ക് സിറ്റുള്ള രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ട്. ഈ ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും 1 മിനിറ്റ് മാത്രം നിർത്തുന്നതാണ്. 

മറ്റൊരു സ്ഥലത്തും പുതിയ സര്‍വ്വീസിന് സ്റ്റോപ്പുണ്ടാവുകയില്ല.  24-9-2022  മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാർക്ക് അര മണിക്കൂർ മുൻപ് ടിക്കറ്റുകൾ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിൽ നിന്നും വാങ്ങാനുള്ള സൗകര്യം എർപ്പെടുത്തിയിട്ടുണ്ട്. ഈ ബസിൽ കണ്ടക്ടർ ഉണ്ടാവുകയില്ല. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തുന്നത്. വിജയകരമായാൽ കുടുതൽ സർവീസുകള്‍ ആരംഭിക്കുമെന്ന് സെൻട്രൽ ജില്ലാ അധികാരി ബിഎസ് ഷിജു അറിയിച്ചു.

Read More : 'മോട്ടോർ വാഹന വകുപ്പിനെന്ത് കെഎസ്ആർടിസി, എന്ത് പ്രൈവറ്റ്'; തൃശ്ശൂരിൽ നിയമലംഘനങ്ങൾക്ക് ബസുകൾക്ക് പിഴ

Follow Us:
Download App:
  • android
  • ios