ആലപ്പുഴ: ചങ്ങനാശ്ശേരിയില്‍ നിന്നും ആലപ്പുഴക്കും തിരിച്ചുമുള്ള എല്ലാ സര്‍വ്വീസുകളും കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. കുട്ടനാട് തഹസീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിയത്. 

കനത്ത മഴയോടൊപ്പം കിഴക്കൻ വെള്ളം ഒഴുകിയെത്തുകയും കുടി ചെയ്തതോടെ ശനിയാഴ്ച രാവിലെ മുതൽ എസി റോഡിൽ വെള്ളം കയറിയിരുന്നു.  വെള്ളം എത്തിയതോടെ വലിയ വാഹനങ്ങൾ റോഡിലൂടെ കടന്നു പോകുമ്പോൾ ഓളം തല്ലി റോഡിനിരുവശവുമുള്ള  വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി തഹസീൽദാർ റിപ്പോർട്ട് നല്‍കി. ഇതേ തുടർന്നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കെ എസ് ആർ ടി സി സർവ്വീസ് നിർത്തിയത്.