Asianet News MalayalamAsianet News Malayalam

KSRTC| പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് നാളെ പരമാവധി സർവീസ്, കെഎസ്ആർടിസിക്ക് നിർദ്ദേശം

 ഒരുവിഭാഗം ജീവനക്കാർ മാത്രം പണിമുടക്ക്  നടത്തുന്ന നാളെ ( നവംബർ 6 ന്)  സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താനാണ് നിർദ്ദേശം. 

ksrtc to ensure maximum services using employees who are not supporting tomorrow's protest
Author
Thiruvananthapuram, First Published Nov 5, 2021, 10:47 PM IST

തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി  (KSRTC) ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം.  ഒരുവിഭാഗം ജീവനക്കാർ മാത്രം പണിമുടക്ക്  നടത്തുന്ന നാളെ ( നവംബർ 6 ന്)  സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താനാണ് നിർദ്ദേശം. ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാരോട് സിഎം ഡി നിർദേശിച്ചു. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച്  സർവ്വീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദ്ദേശം. 

KSRTC| ഡയസ്നോണ്‍ തള്ളി ജീവനക്കാര്‍; ഒരു ബസുപോലും നിരത്തിലിറങ്ങിയില്ല, വലഞ്ഞ് ജനം

ശനിയാഴ്ച വാരാന്ത്യ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ നടത്തും. ഹാജരാകുന്ന ജീവനക്കാരെ ഉപയോ​ഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കും. ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി  ദീർഘദൂര സർവ്വിസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വിസുകൾ എന്നിങ്ങനെ  അയക്കുന്നതിനും റിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകൾ എന്നിവ നടത്തുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios