പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചു.

തിരുവനന്തപുരം : സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെ കെഎസ്‍യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാ‍ർച്ചിൽ സംഘർഷം. ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോ​ഗിച്ചു. മുളവടികളിൽ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവർത്തകർ ഇത് പൊലീസിന് നേരെ വലിച്ചെറിഞ്ഞു. മാർച്ചിൽ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ റോഡിൽ കുത്തിയിരിക്കുകയാണ്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് നീക്കുകയാണ് പൊലീസ്.

കെ എസ് യു പുതിയ സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ മാർച്ചാണ് ഇപ്പോൾ നടക്കുന്നത്. പരസ്യ പ്രതിഷേധം നടത്തുന്നതുവഴി കരുത്ത് തെളിയിക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിൽ, വിദ്യാഭ്യാസ മേഖലയിലെ തകർച്ച, ​ഗവർണറുമായുള്ള ഒത്തുകളി തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി മാർച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പൊലീസുമായുള്ള സംഘർഷം തുടങ്ങിയത്. 

Read More : തൃക്കാക്കര കൂട്ടബലാത്സംഗ കേസ് പ്രതിയായ സിഐയുടെ അറസ്റ്റ് വൈകും; തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ