തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ നൽകിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. ജനറൽ സീറ്റിൽ അടക്കം എട്ട് സ്ഥാനാര്‍ത്ഥികളാണ് പത്രിക നൽകിയിരുന്നത്. ഇരുപത് വര്‍ഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മത്സരിക്കാൻ കെഎസ്‍യു പ്രവര്‍ത്തകര്‍ പത്രിക നൽകിയത്. പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെഎസ്‍യു അറിയിച്ചു. 

 ചട്ട പ്രകാരമല്ല പത്രികൾ നൽകിയത് എന്നായിരുന്നു സൂക്ഷ്മ പരിശോധന സമിതിയുടെ വിലയിരുത്തൽ. നാമനിർദ്ദേശ പത്രിക പൂരിപ്പിച്ചതിലെ പിഴവുകൾ ചൂണ്ടി കാട്ടിയാണ് പത്രികൾ തള്ളിയത്