Asianet News MalayalamAsianet News Malayalam

പരീക്ഷ നടത്തിപ്പിനെതിരെ പ്രതിഷേധം: സിഇടിയിൽ ചോദ്യപേപ്പർ വലിച്ചെറിഞ്ഞ് കെഎസ് യു പ്രവർത്തകർ, അറസ്റ്റ്

ശ്രീകാര്യം സിഇടി എഞ്ചിനിയറിംഗ് കോളേജിൽ കെഎസ് യു പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പു റത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ksu protest in CET engineering college  kerala technical university
Author
Thiruvananthapuram, First Published Jul 22, 2021, 10:31 AM IST

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലാ പരീക്ഷ ബഹിഷ്ക്കരിച്ച് കെഎസ് യു പ്രതിഷേധം. ശ്രീകാര്യം സിഇടി എഞ്ചിനിയറിംഗ് കോളേജിൽ കെഎസ് യു പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് നടക്കുമെന്ന് സാങ്കേതിക സർവ്വകലാശാല അറിയിച്ചു. പരീക്ഷ തീയതികളിൽ മാറ്റം വരുത്തിയെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സർവ്വകലാശാലയുടെ വിശദീകരണം. പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ഉണ്ടാകുമെന്നും സർവ്വകലാശാല അറിയിച്ചു. 

ഓഫ് ലൈനായിട്ടാണ് സാങ്കേതിക സർവ്വകലാശാല പരീക്ഷകള്‍ നടത്തുന്നത്. വിദ്യാർത്ഥികള്‍ക്ക് സൗകര്യപ്രദമായി പരീക്ഷ എഴുതാനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ സർവ്വകലാശാലകള്‍ക്കു കീഴിലും ഓഫ് ലൈനായി പരീക്ഷകള്‍ നടത്തുമ്പോള്‍ സാങ്കേതിക സർവ്വകലാശാലയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സർവ്വകലാശാല ആരോപിക്കുന്നത്.

Follow Us:
Download App:
  • android
  • ios