പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ പോലീസ് ഇന്നലെ കണ്ടിരുന്നു.
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ പോലീസ് നടപടി ആവശ്യപ്പെട്ട് ആലപ്പുഴ എസ് പി ഓഫീസിലേക്ക് കെഎസ്‍യു ഇന്ന് മാർച്ച് നടത്തും. എം എസ് എം കോളേജ് പൊലീസിൽ ഇന്ന് പരാതി നൽകും. പൊലീസിൻ്റ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചത്. അടിയന്തിര കൗൺസിൽ ചേർന്ന ശേഷം പരാതി നൽകും. വഞ്ചനക്കിരയായവർ പരാതിപ്പെട്ടാലേ കേസെടുക്കാനാവൂ എന്ന് പൊലീസ് അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ പോലീസ് ഇന്നലെ കണ്ടിരുന്നു.
നിലവിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മാഹിനും പോലീസിനു പരാതി നൽകിയിട്ടുണ്ട്. നിഖിൽ തോമസിനും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടു എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഗവർണ്ണർക്കും പരാതി നൽകിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകര്‍ക്കുന്നുവെന്നാരോപിച്ച് കെഎസ്‍യു സംസ്ഥാന വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ ബന്ദ് ഇന്ന്.കോളേജുകളില്‍ കെഎസ്.യു പഠിപ്പ് മുടക്കും. നിഖിൽ തോമസിന്റ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പങ്ക് ആന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഡിജിപിക്ക് പരാതി നൽകി.

