പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കാനെത്തിയ പ്രവർത്തകരാണ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ  അരമണിക്കൂറോളം പൂട്ടിയിട്ടത്.

പാലക്കാട്: പാലക്കാട് പി എസ് സി ഓഫീസ് കെ എസ് യു പ്രവർത്തകർ പൂട്ടിയിട്ടു. പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി പാലാക്കാടെ പി എസ് സി ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരാണ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പൂട്ടിയിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷം പൂട്ട് പൊളിച്ച് ജീവനക്കാരെ പുറത്തേക്ക് എത്തിച്ചു. പിഎസ് സി-പിണറായി സരിത കമ്മീഷനാണെന്ന പോസ്റ്റർ ഓഫീസിൽ പതിച്ച പ്രതിഷേധക്കാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നും പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.