എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ചെന്ന് ആരോപിച്ച് നാളെ കൊല്ലം ജില്ലയിൽ പഠിപ്പുമുടക്കി സമരം ചെയ്യാൻ കെഎസ്‌യു തീരുമാനിച്ചു
കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കൊട്ടാരക്കര എസ്.ജി കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റും കെ.എസ്.യു ഭാരവാഹിയുമായ എബിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ് ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

