അഖിലക്ക് എതിരായ കേസ് ഹീനമായ നടപടി,മോദി ചെയ്യുന്നത് തന്നെ പിണറായിയും ആവർത്തിക്കുന്നുവെന്ന്  കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം:സര്‍ക്കാരിനും എസ്എഫ്ഐക്കുമെതിരെ പ്രചരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍റെ പ്രസ്താവനക്കെതിരെ കെ സുധാകരന്‍ രംഗത്ത്.വായ തുറന്നാൽ കേസ് എടുക്കുന്നത് ദുരന്തം.എംവി ഗോവിന്ദന്‍റെ സമനില തെറ്റി.വായിൽ തോന്നിയതാണ് ഗോവിന്ദൻ പറയുന്നത്.അഖിലക്ക് എതിരായ കേസ് ഹീനമായ നടപടിയാണ് .മോദി ചെയ്യുന്നത് തന്നെ പിണറായിയും ആവർത്തിക്കുന്നുവെന്നും കെപിസിസി പ്രസി‍ണ്ട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട‍ര്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് സിപിഎം, ഇനിയും കേസെടുക്കുമെന്ന് എംവി ഗോവിന്ദൻ

എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെ.എസ്.യു നേതാക്കള്‍ക്കെതിരേയും അതു വാര്‍ത്തയാക്കിയ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെയും ഗൂഢാലോചനാ കേസ് എടുത്ത പോലീസ് നടപടി ശുദ്ധതോന്ന്യാസമാണ്.പരാതിക്കാരനെ പ്രതിയാക്കുന്ന വിചിത്ര ഭരണമാണ് പിണറായി സര്‍ക്കാരിന്‍റേതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ആരോപണം മുഖവിലയ്‌ക്കെടുത്ത പോലീസ് വ്യാജരേഖ ചമച്ച് ജോലിനേടിയ എസ്എഫ് ഐ നേതാവ് കെ.വിദ്യയെ പിടികൂടുകയോ, തെളിവ് കണ്ടെത്തുകയോ ചെയ്തില്ല. ആരുടെ ചിറകിനടിയിലാണ് ദിവ്യയെ ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാം. പോലീസിനു പിടിക്കാന്‍ പറ്റില്ലെങ്കില്‍ അതു ജനങ്ങള്‍ ചെയ്യേണ്ടി വരും. വ്യാജരേഖ ചമക്കല്‍ വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണോ ഇത്തരം ഒരു നീക്കമെന്നും സംശയിക്കേണ്ടിരിക്കുന്നു.സത്യസന്ധമായി വാര്‍ത്തനല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് നടപടി ജനാധിപത്യത്തിന് ഭൂക്ഷണമല്ല.പിണറായി ഭരണത്തില്‍ വ്യാജരേഖ ചമയ്ക്കുന്നവരും കൃത്രിമം കാണിക്കുന്നവരും വാഴ്ത്തപ്പെട്ടവരാണെന്നും അവര്‍ ഇച്ഛിക്കുന്നത് കല്‍പ്പിച്ച് നല്‍കുകയാണ് ആഭ്യന്തരവകുപ്പെന്നും സുധാകരന്‍ പരിഹസിച്ചു.

'അഖിലക്കെതിരെയുള്ള കേസ് സർക്കാറിന്റെ അടിച്ചമർത്തൽ, നിയമസാധുതയില്ല'; വിമർശിച്ച് കെമാൽ പാഷ