പത്തനംതിട്ടയിൽ സിപിഎം ജില്ലാ കമ്മിറ്റിയും തോമസ് ഐസകിന്റെ പേര് മാത്രം മുന്നോട്ട് വെച്ചിരിക്കുകയാണ്. അതേസമയം, ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രചാരണം തുടങ്ങിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്.  

തിരുവനന്തപുരം: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ കളം മുറുകുന്നു. തുടർച്ചയായി മൂന്നാമതും കൊല്ലത്ത് എൻകെ പ്രേമചന്ദ്രനെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറക്കുകയാണ്. ആർഎസ്പി നേതൃയോഗമാണ് പ്രേമചന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ പ്രേമചന്ദ്രനെ വീഴ്ത്താൻ മുകേഷിനെ ഇറക്കാനാണ് സിപിഎം തീരുമാനം. പത്തനംതിട്ടയിൽ സിപിഎം ജില്ലാ കമ്മിറ്റിയും തോമസ് ഐസകിന്റെ പേര് മാത്രം മുന്നോട്ട് വെച്ചിരിക്കുകയാണ്. അതേസമയം, ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രചാരണം തുടങ്ങിയിരിക്കുകയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്. 

ഇടത് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും പ്രചാരണത്തിരക്കിലാണ്. പത്തനംതിട്ടയിൽ ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയും ഐസകിന്റെ പേര് മാത്രമാണ് മുന്നോട്ട് വെച്ചത്. പട്ടികയിൽ നേരത്തെയുണ്ടായിരുന്ന രാജു എബ്രഹാമിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പത്തനംതിട്ട അടക്കം11 ഇടത്ത് സിപിഎം സ്ഥാനാർത്ഥികളായി. ബാക്കിയുള്ളത് എറണാകുളം, ചാലക്കുടി, മലപ്പുറം, പൊന്നാനി എന്നീ മണ്ഡലങ്ങളാണ്. കെഎസ് അരുൺകുമാർ, കെവി തോമസിന്റെ മകൾ രേഖാ തോമസ് അടക്കമുള്ള പേരുകളാണ് എറണാകുളത്ത് പരിഗണനയിലുള്ളത്. പ്രൊഫ. സി രവീന്ദ്രനാഥിന്റേയും ബിഡി ദേവസ്യയുടേയും പേരുകൾ ചാലക്കുടിയിൽ മുന്നിലുണ്ട്. പൊന്നാനിയിൽ കെടി ജലീലും മലപ്പുറത്ത് വിപി സാനുവും പരിഗണനയിലുണ്ട്. അതേസമയം, എൻഡിഎയിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പിസി ജോർജ്ജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ ദേശീയ നേതൃത്വത്തിന് ആഗ്രഹമുണ്ട്. പക്ഷേ ബിഡിജെഎസ് ശക്തമായ എതിർപ്പ് ഉയർത്തുകയാണ്. കൊല്ലത്ത് കുമ്മനം രാജേശഖരനെ വേണമെന്ന് ജില്ലാ നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. 

സെഞ്ചുറിയുമായി സച്ചിനും അക്ഷയ് ചന്ദ്രനും, ആന്ധ്രക്കെതിരെ കേരളത്തിന് കൂറ്റൻ ലീഡ്; വിജയപ്രതീക്ഷ

https://www.youtube.com/watch?v=Ko18SgceYX8