തീരുമാനമെടുത്ത സമിതികളെ കേൾക്കാതെയുളള ഗവർണറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമെന്നും സ്വാഭാവിക നീതിയുടെ ലംഘനമെന്നും സിന്റിക്കേറ്റ്  ഹ‍ർജിയിൽ ആരോപിച്ചു. 

കൊച്ചി : ചാൻസലറായ ഗവർണക്കെതിരെ ഹർജിയുമായി സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് ഹൈക്കോടതിയിൽ. സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടിയെ ആണ് ഇവർ ചോദ്യം ചെയ്യുന്നത്. താൽക്കാലിക വിസി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ ഗവർണർ എടുത്ത നടപടി തങ്ങളുട ഭാഗം കേൾക്കാതെയുളളതും സ്വോഭാവിക നീതിയുടെ ലംഘനവുമാണെന്നാണ് ഹർജിയിലുളളത്. 

YouTube video player