മുഖ്യമന്ത്രി പിണറായി വിജയന്റെ ഐശ്വര്യമാണ് ചെന്നിത്തലയെന്ന് അദ്ദേഹം പറഞ്ഞു. മുറിവുകളിൽ ചന്ദനം പൂശാനുള്ളതാണ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര

പാലക്കാട്: വാളയാർ കേസ് സിബിഐ ഏറ്റെടുക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. വാളയാർ പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തകർ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിക്കാനെത്തിയതായിരുന്നു അദ്ദേഹം. 

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി പിണറായി വിജയന്റെ ഐശ്വര്യമാണ് ചെന്നിത്തലയെന്ന് അദ്ദേഹം പറഞ്ഞു. ചെന്നിത്തലയുടെ മുറിവുകളിൽ ചന്ദനം പൂശാനുള്ളതാണ് ഐശ്വര്യ കേരള യാത്ര. എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം യുവാക്കളോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ സർവ്വീസിൽ വ്യാപകമായി ബന്ധുക്കളെ തിരുകി കയറ്റുകയാണ് ഇടത് സർക്കാർ. പിഎസ്സിയെ നോക്കുകുത്തിയാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശബരിമല ചർച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു.