തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്‍റെ ദുരന്തമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.  മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിലെ ദോഷമെന്താണെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം. രമേശ് ചെന്നിത്തലയ്ക്കും പിണറായി വിജയനും  വേണ്ടത് ജനങ്ങളുടെ കൈയ്യടിയാണ്. മുസ്ലീം വോട്ട് നേടാനുള്ള നീക്കമാണ് പിന്നിൽ. മുഖ്യമന്ത്രിയും  ചെന്നിത്തലയും പറയുന്നത് മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാകുമെന്നാണ്. അങ്ങനെ സംഭവിക്കില്ല. ഇവിടെ ജനിച്ചവർക്ക് പൗരത്വം ഉറപ്പാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.