Asianet News MalayalamAsianet News Malayalam

'കമ്പനിയുടെ ഉത്പ്പന്നം' പരാമർശത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി കുന്നത്തുനാട് എംഎൽഎ ശ്രീനിജൻ

ഈ നിയമസഭ തിരഞ്ഞെടുപ്പിൽ  കേരളത്തിൽ തന്നെ ഏറ്റവും ശ്രദ്ദേയമായ ചതുഷ്കോണ മത്സരം നടന്ന കുന്നത്തുനാട് എന്ന സംവരണ മണ്ഡലത്തിൽ നിന്നും വിജയിച്ച തന്നെ കേവലം ഒരു കമ്പനിയുടെ ഉത്പ്പന്നം  എന്ന തരത്തിൽ അധിക്ഷേപിച്ചതിൽ വേദനയുണ്ടെന്ന് കുന്നത്തുനാട് എംഎല്‍എ

Kunnathunadu constituency MLA pv sreenijan gives fitting reply for opposition leader V D Satheesans allegations
Author
Kunnathunad, First Published Jul 4, 2021, 4:59 PM IST

കൊച്ചി:കുന്നത്ത് നാട് എം എൽ എ കമ്പനിയുടെ പ്രൊഡക്റ്റ് ആണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടിയുമായി എംഎല്‍എ പി വി ശ്രീനിജന്‍. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ  കേരളത്തിൽ തന്നെ ഏറ്റവും ശ്രദ്ദേയമായ ചതുഷ്കോണ മത്സരം നടന്ന കുന്നത്തുനാട് എന്ന സംവരണ മണ്ഡലത്തിൽ നിന്നും വിജയിച്ച തന്നെ കേവലം ഒരു കമ്പനിയുടെ ഉത്പ്പന്നം  എന്ന തരത്തിൽ അധിക്ഷേപിച്ചതിൽ വേദനയുണ്ടെന്ന് കുന്നത്തുനാട് എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ആരുടെയും മുന്നിൽ നട്ടെല്ല് വളക്കാതെ ഇടതുപക്ഷ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് കുന്നത്തുനാട്ടിലെ ഇടതുപക്ഷത്തിന്‍റെ  വിജയം അല്ലാതെ ആരുടേയും ഔദാര്യത്തിലല്ലാ അങ്ങയോടൊപ്പം നിയമസഭയിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശനെ ഓര്‍മ്മിപ്പിച്ചാണ് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. കുന്നത്തുനാട് എംഎല്‍എയായ ശ്രീനിജന്‍ ആ പദവിയിലെത്തിയത് കമ്പനിയുടെ ഔദാര്യത്തിലാണ് എന്ന രീതിയിലായിരുന്നു പ്രതിപക്ഷ നേതാവ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്.

കുന്നത്തുനാട് എംഎല്‍എ ശ്രീനിജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

തുറന്നകത്ത്, 
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിൻ്റെ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ 
ഞാൻ ഏതോ കമ്പനിയുടെ ഉത്പന്നമാണന്നും( Product ) കമ്പനിയുടെ ഔദാര്യത്തിലാണ്  ഞാൻ MLA ആയത് എന്നതരത്തിൽ ഒരു അക്ഷേപം പറയുകയുണ്ടായി. 
ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സതീശൻചേട്ടൻ, അദ്ദേഹം ഏത് സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് എന്നറിയില്ല., അദ്ദേഹത്തെ പോലെ  ഈ നിയമസഭ തിരഞ്ഞെടുപ്പിൽ  കേരളത്തിൽ തന്നെ ഏറ്റവും ശ്രദ്ദേയമായ ചതുഷ്കോണ മത്സരം നടന്ന കുന്നത്തുനാട് എന്ന സംവരണ മണ്ഡലത്തിൽ നിന്നും വിജയിച്ച എന്നെ കേവലം ഒരു "കമ്പനിയുടെ ഉത്പ്പന്നം "  എന്ന തരത്തിൽ അധിക്ഷേപിച്ചതിൽ വേദനയുണ്ട്. 
ഒരു ജനപ്രതിനിധിയെ കമ്പോളനിലാവാരത്തിൽ ഉപമിക്കുന്നത് അങ്ങയെപ്പോലെയുള്ള ഒരു വ്യക്തിക്ക് ചേർന്നതല്ല. 
ഒരു കാര്യം അങ്ങയെ ഓർമ്മിപ്പിക്കുകയാണ്
ആരുടെയും മുന്നിൽ നട്ടെല്ല് വളക്കാതെ 
ഇടതുപക്ഷ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണ് കുന്നത്തുനാട്ടിലെ LDF ൻ്റെ വിജയം അല്ലാതെ ആരുടേയും ഔദാര്യത്തിലല്ലാ ഞാൻ അങ്ങയോടൊപ്പം നിയമസഭയിൽ ഇരിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios