തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങി യുഡിഎഫ്. ചവറയിൽ മുൻ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോൺ മത്സരിക്കും. കുട്ടനാട് സീറ്റ് പിജെ ജോസഫ് വിഭാഗത്തിന് നൽകാനും മുന്നണിയോഗത്തിൽ ധാരണയായി., കുട്ടനാട്ടിൽ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ്എബ്രഹാം തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി. 

രണ്ട് മണ്ഡലങ്ങളിലും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിലുള്ളതെന്ന് യുഡിഎഫ് വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പും മുന്നിൽ കണ്ട് പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കാനും ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനം എടുത്തിട്ടുണ്ട്. 

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതോടെയാണ് കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫിന് മുന്നിൽ കടമ്പകൾ ഇല്ലാതായത്.ജയസാധ്യത കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തണമെന്ന് കൺവീനര്‍ അടക്കമുള്ളവര്‍ മുന്നണിയോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും പിജെ ജോസഫിനെ പിണക്കാതെ ഒപ്പം നിര്‍ത്താമെന്ന പൊതുധാരണക്കായിരുന്നു മുൻതൂക്കം. ചവറയിലാകട്ടെ ഷിബു ബേബിജോണിന് അപ്പുറമൊരു സ്ഥാനാര്‍ത്ഥി ചര്‍ച്ച തുടക്കം മുതൽ ഉണ്ടായിരുന്നില്ല. ഔദ്യോഗിക പ്രഖ്യാപനം മാത്രമായിരുന്നു ബാക്കി, 

തുടര്‍ന്ന് വായിക്കാം: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സര്‍ക്കാര്‍ നീക്കം: പ്രതിപക്ഷ നേതാവിനെ വിളിച്ച് മുഖ്യമന്ത്രി