Asianet News MalayalamAsianet News Malayalam

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സര്‍ക്കാര്‍ നീക്കം: പ്രതിപക്ഷ നേതാവിനെ വിളിച്ച് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പും മാറ്റി വക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ സഹകരിക്കാമെന്ന നിലപാടിലാണ് യുഡിഎഫ്

by election pinarayi vijayan ramesh chennithala
Author
Trivandrum, First Published Sep 8, 2020, 2:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലേക്ക് നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കാൻ ആവശ്യപ്പെടാൻ സര്‍ക്കാര്‍ നീക്കം കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ നീട്ടിവക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു. 

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാമെന്ന്  സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടന്ന്  ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ രമേശ്  ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പും മാറ്റി വക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ സഹകരിക്കാമെന്ന നിലപാടിലാണ് യുഡിഎഫ്.

സര്‍ക്കാര്‍ കാലാവധി തീരാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് കൂടാതെ സംസ്ഥാനത്ത് കൊവിഡ് വ്യാപനവും രൂക്ഷമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകാനാണ് സർക്കാര്‍ ആലോചനയെന്നാണ് വിവരം. 

അതേസമയം ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവക്കണമെന്നുമുള്ള ആവശ്യത്തിനാണ് യുഡിഎഫിൽ മുൻതൂക്കം. തെരഞ്ഞെടുപ്പ് മാറ്റിവക്കാനുള്ള പ്രവര്‍ത്തനങ്ങൾ ഒരു വഴിക്ക് നടക്കുമ്പോൾ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ

Follow Us:
Download App:
  • android
  • ios