കെയുഡബ്ല്യൂജെ കൊച്ചിയിലും ആർവൈഎഫും തിരുവനന്തപുരത്തും തെരുവിലിറങ്ങി പ്രതിഷേധിച്ചു.
തിരുവനന്തപുരം : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിയാക്കി കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം. കെയുഡബ്ല്യൂജെ കൊച്ചിയിലും ആർവൈഎഫ് തിരുവനന്തപുരത്തും തെരുവിലിറങ്ങി പ്രതിഷേധിച്ചു.
കേരളത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് വിനീത ആരോപിച്ചു. നിയമസഭാ റിപ്പോര്‍ട്ടിംഗിനും സെക്രട്ടറിയേറ്റിൽ കയറുന്നതിനും വരെ നിയന്ത്രണങ്ങളേൽപ്പിക്കുകയാണെന്നും വിനീത വിമര്‍ശിച്ചു.
കുറ്റാരോപിതരെ രക്ഷിക്കാന്‍ സകല നാണംകെട്ട കളികളും സിപിഎം കളിക്കുന്നു: കെ സുധാകരന്‍
അഖിലയ്ക്കെതിരായ കേസ് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയെന്ന് കിരൺ ബാബുവും അഭിപ്രായപ്പെട്ടു. കെഎസ്‌യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ പൊലീസ് ഗൂഢാലോചനക്ക് കേസെടുത്തത്. അധികാരത്തിന്റെ ഹുങ്കുപയോഗിച്ചാണ് ഇത്തരത്തിൽ കേസെടുക്കുന്നത്. കെഎസ് യു ഉയര്‍ത്തുന്ന ആരോപണമെന്ന് ലൈവ് റിപ്പോർട്ടിംഗിനിടെ, അഖില വ്യക്തമായി പറഞ്ഞിരുന്നുവെന്നും കിരൺ ബാബു ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലക്കെതിരെ കേസെടുത്തത് ശരിയായ നടപടിയല്ലെന്ന് എം.കെ. സാനു
മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍വൈഎഫ് തിരുവനന്തപുരത്ത് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. ഡിജിപി ഓഫിസിന് മുന്നിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ പ്രവർത്തകർ എകെജി സെന്‍റര്‍ അനക്സ് എന്ന ബോർഡ് സ്ഥാപിച്ചു.
ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഇനി അറിയപ്പെടുക എകെജി സെന്‍റര്‍ അനക്സ് ഓഫീസ് സെക്രട്ടറി എന്നായിരിക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഷിബു ബേബി ജോൺ പരിഹസിച്ചു. സർക്കാരിന്റെ തെറ്റ് തിരുത്താൻ മുൻകൈയ്യെടുക്കേണ്ട പാർട്ടി സെക്രട്ടറി എല്ലാത്തിനെയും ന്യായീകരിക്കുകയാണ്. വിവരക്കേട് പറയുന്ന മാഷായി എംവി ഗോവിന്ദൻ മാറി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും കേസെടുക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.
വീഡിയോ കാണാം


