Asianet News MalayalamAsianet News Malayalam

ക്യാർ ചുഴലിക്കാറ്റ്: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

കൊങ്കൺ തീരത്ത് വ്യാപക നാശനഷ്ടം വിതച്ച ക്യാർ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദ്ദേശം

ഒക്ടോബർ 25 ന് ഉച്ചക്ക് 12:00 മുതൽ രാത്രി 11 :30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് ഭീമൻ തിരമാലയ്ക്ക് സാധ്യത

kyar cyclone huge waves expected in kerala coast
Author
Mangalore, First Published Oct 25, 2019, 3:07 PM IST

തിരുവനന്തപുരം: കൊങ്കൺ തീരത്ത് വ്യാപക നാശനഷ്ടം വിതച്ച ക്യാർ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഒക്ടോബർ 28 വരെ മധ്യ കിഴക്ക് അറബിക്കടലിലും ,ഒക്ടോബർ 28 മുതൽ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

ഒക്ടോബർ 25 ന് ഉച്ചക്ക് 12:00 മുതൽ രാത്രി 11 :30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രമാണ് (INCOIS)ഇക്കാര്യം അറിയിച്ചത്.

അടുത്ത 48 മണിക്കൂറിൽ മഹാരാഷ്ട്ര ,ഗോവ , കര്ണാടകതീരം , വടക്ക് കിഴക്ക് അറബിക്കടൽ ഇതിനോട് ചേർന്നുള്ള തെക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ പോകരുത്. ഒക്ടോബർ 28 വരെ മധ്യ കിഴക്ക് അറബിക്കടൽ ,ഒക്ടോബർ 28 മുതൽ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടൽ

മേൽപറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന കർശന നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ മൽസ്യതൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കുന്നതിന് ജില്ലാഭരണകൂടത്തിനും ഫിറീസ് വകുപ്പിനും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios