പ്രമേയത്തിന് അനുമതി നൽകുന്നത് പഞ്ചായത്ത് ചട്ടം അനുസരിച്ച് തെറ്റാണെന്ന് ചൂണ്ടികാട്ടി ബിജെപി അംഗമായ പ്രീജുമോൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: ലക്ഷദ്വീപ് നിയമ നിർമ്മാണത്തിനെതിരായി പ്രമേയം അവതരിപ്പിക്കാനുള്ള തലയാഴം പഞ്ചായത്തിന്‍റെ നീക്കം ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചു. കോട്ടയം തലയാഴം പഞ്ചായത്ത് തിങ്കളാഴ്ചയാണ് ദ്വീപ് ഭരണകൂടത്തിനെതിരായ പ്രമേയം അവതരിപ്പിക്കാനിരുന്നത്.

പ്രമേയത്തിന് അനുമതി നൽകുന്നത് പഞ്ചായത്ത് ചട്ടം അനുസരിച്ച് തെറ്റാണെന്ന് ചൂണ്ടികാട്ടി ബിജെപി അംഗമായ പ്രീജുമോൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ പ്രമേയം തൽക്കാലം അവതരിപ്പിക്കുന്നില്ലെന്ന് പ‌ഞ്ചായത്ത് കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.