തിരുവനന്തപുരം: അപൂർവ്വ മോതിരം വിറ്റ തുക എഴുത്തുകാരിയായ ലക്ഷ്മി രാജിവ് നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച രാജന്റെ മക്കൾക്ക് കൈമാറി . അഞ്ച് ലക്ഷം രൂപയുടെ ചെക്കനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ സാനിധ്യത്തിൽ വീട്ടിലെത്തി കൈമാറിയത്. 

പദ്മനാഭസ്വാമിയുടെ രൂപം കൊത്തിയ അനന്തവിജയം എന്ന് പേരിട്ട അപൂർവ്വ മോതിരമാണ് വിറ്റത്. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടേയും മോഹൻലാലിന്റേയും കൈവശം മാത്രമേ ലക്ഷ്മിയെ കൂടാതെ ഈ മോതിരം ഉണ്ടായിരുന്നുളളൂ. വിറ്റുകിട്ടുന്ന തുക കുട്ടികൾക്ക് കൈമാറുമെന്ന് ഫേസ്ബുക്കിലൂടെ ലക്ഷ്മി വ്യക്തമാക്കിയിരുന്നു.