സാവകാശം തേടി താമരശ്ശേരി ലാന്റ് ബോർഡ് ചെയർമാൻ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയായിരുന്നു നിർദേശം.
തിരുവനന്തപുരം: ഭൂപരിധി ചട്ടം ലംഘിച്ചു ഭൂമി കൈവശം വച്ചെന്ന പരാതിയിൽ പിവി അൻവർ എംഎൽഎയോട് രേഖകളുമായി ഹാജരാകാൻ എൽഎ ഡെപ്യുട്ടി കളക്ടർ (Land Acquisition Deputy collector. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായ എൽഎ ഡെപ്യുട്ടി കളക്ടറുടെ ഓഫീസിൽ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. പിവി അൻവർ എംഎൽഎയുടെ കൈവശമുള്ള മിച്ചഭൂമി സംബന്ധിച്ച പരാതിയിൽ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. സാവകാശം തേടി താമരശ്ശേരി ലാന്റ് ബോർഡ് ചെയർമാൻ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയായിരുന്നു നിർദേശം.
