Asianet News MalayalamAsianet News Malayalam

തലക്കാവേരി മണ്ണിടിച്ചില്‍; ഒരാളുടെ മൃതദേഹം കണ്ടെത്തി, തിരച്ചില്‍ തുടരുന്നു

ക്ഷേത്ര പൂജാരിയും കാസർകോട് സ്വദേശിയും അടക്കം ഏഴ് പേരെയാണ് കാണാതായത്. ദേശീയ ദുരന്ത നിവാരണ സേനയും  ഫയർഫോഴ്‌സും അടക്കമുള്ളവരാണ് തിരച്ചിൽ തുടരുന്നത്. 

Landslide in Tala Kaveri
Author
kasaragod, First Published Aug 8, 2020, 5:10 PM IST

കാസര്‍കോട്: തലക്കാവേരി മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ സഹോദരന്‍ തീര്‍ത്ഥയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായി മൂന്നാം ദിവസവും തിരച്ചില്‍ നടക്കുകയാണ്.  ക്ഷേത്ര പൂജാരിയും കാസർകോട് സ്വദേശിയും അടക്കം ഏഴ് പേരെയാണ് കാണാതായത്. ദേശീയ ദുരന്ത നിവാരണ സേനയും  ഫയർഫോഴ്‌സും അടക്കമുള്ളവരാണ് തിരച്ചിൽ തുടരുന്നത്. 

മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ധമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്.  പൂജാരിമാരും ജീവനക്കാരും ഉൾപ്പടെ ഏഴ് പേരെയാണ് കാണാതായത്. ഇവർ താമസിച്ചിരുന്ന രണ്ട് വീടുകളും മണ്ണിനടിയിലായി. പ്രധാന പൂജാരിയായ ടി എസ് നാരായണാചാര്യയെയും കുടുംബത്തെയും കൂടാതെ ക്ഷേത്രത്തില്‍ ജോലിയെടുത്തിരുന്ന കാസർകോഡ് സ്വദേശിയായ പവന്‍ ഭട്ടും കാണാതയവരില്‍ ഉൾപ്പെടുന്നു. രാത്രി വൈകിയും ഇവർക്കായി തിരച്ചില്‍ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios