കാസർകോട്: കൊങ്കൺ റെയിൽവേപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്ന് (23.08.19) പാലക്കാട് ഡിവിഷനിലെ ആറ് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. കർണാടക സൂറത്ത്കൽ കുലശേഖറിനടുത്താണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണ് നീക്കിയതിന് ശേഷം മാത്രമേ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ സാധിക്കുകയുള്ളു. ഇതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ലെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി.  

റദ്ദാക്കിയ ട്രെയിനുകൾ

1) 16338 എറണാകുളം-ഓഖ എക്സ്പ്രസ് 

2) 12201 ലോക്മാന്യതിലക്-കൊച്ചുവേലി എക്സ്പ്രസ് 

3) 22634 ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ്  

4)  22653 തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്  

5)  19578 ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് 

6) 16337 ഓഖ-എറണാകുളം എക്സ്പ്രസ്