ഇടുക്കി: കൊന്നത്തടിയിൽ  ഉരുൾപൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം. ഉരുള്‍പൊട്ടലില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്‍റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. പള്ളിയില്‍ കുര്‍ബാന നടക്കുന്ന സമയത്തായിരുന്നു അപകടം. ആളുകള്‍ റോഡില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഇവിടെ മഴവിട്ട അവസ്ഥയാണെങ്കിലും പല ഇടങ്ങളിലും മരംവീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുകയും വൈദ്യുതി തടസം നേരിടുകയും ചെയ്യുന്നുണ്ട്.