നിലമ്പൂര്‍:നിലമ്പൂരില്‍ കനത്ത മഴ തുടരുന്നു. ഭൂതാനം കവളപ്പാറയില്‍ ഉരുള്‍പൊട്ടി. 30 ഓളം വീടുകള്‍ മണ്ണിനടിയിലായി. ഏതാണ്ട് 65 ലേറെ വീടുകളുള്ള പ്രദേശമാണിത്.കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. രക്ഷപ്പെട്ടവര്‍ മരങ്ങള്‍ക്കും പാറകള്‍ക്കും മുകളില്‍ കയറി നില്‍ക്കുകയാണെന്നാണ് വിവരം. മലപ്പുറം ചുങ്കത്തറ പാലവും ഒലിച്ചുപോയി. 

എത്രപേരാണ് മണ്ണിനടിയില്‍ പെട്ടതെന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  ഹെലിക്കോപ്ടര്‍ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. 65 ഓളം വീടുകളാണ് ഇവിടെയുള്ളത്. ഇതിന് നടുക്കുകുടിയാണ് ഉരുള്‍പൊട്ടിവെള്ളമെത്തിയത്. ഇരുഭാഗങ്ങളിലുമുള്ള വീടുകളാണ് അവശേഷിക്കുന്നതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പ്രയാസം നേരിടുകയാണ്.