കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ ശരത്തിന്റെ ഭാര്യ ഗീതു (22), ഒന്നര വയസുള്ള മകൻ ധ്രുവ് എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 

വെള്ളിയാഴ്ച്ച ഉച്ചയോടുകൂടിയാണ് കനത്ത മഴയെത്തുടർന്ന് കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കോട്ടക്കുന്നിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു സരോജിനിയും കുടുംബവും. അപകടത്തിൽ നിന്ന് സരോജിനിയുടെ മകൻ ശരത് അത്‍ഭുതകരമായി രക്ഷപ്പെട്ടിരുന്നു.  

"