തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ വിമർശനം ഉന്നയിക്കുന്ന ഇടയലേഖന നാളെ പള്ളികളിൽ വായിക്കാൻ ആഹ്വാനം ചെയ്ത് ലത്തീൻ സഭ. ഇടയലേഖനത്തിനൊപ്പം ഭരണഘടനയുടെ ആമുഖവും വായിക്കാനും ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്തു.

പൗരത്വ നിയമഭേദഗതി ജനാധിപത്യ വിരുദ്ധമാണെന്നും മത രാഷ്ട്രത്തിനുള്ള നീക്കമാണെന്നും ഇടയലേഖനത്തിൽ വിമർശിക്കുന്നു. ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെയും കുറ്റപ്പെടുത്തുന്നുണ്ട്. റിപ്പബ്ലിക് ദിനമായ നാളെ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനും ആഹ്വാനമുണ്ട്.

റിപ്പബ്ലിക്ക് ദിനത്തില്‍ പള്ളികളില്‍ ദേശീയ പതാക ഉയർത്തണമെന്ന് വഖഫ് ബോർഡ്